Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murder Attempt

ബാറില്‍ വയോധികനെ ആക്രമിച്ച് കൊല്ലാന്‍ ശ്രമം: പ്രതി സുധാകരന്‍റെ യോഗത്തില്‍ തൂഫാന്‍ വാരിയര്‍ ആകാനെത്തിയ മട്ടാഞ്ചേരി ഷിബു

കൊച്ചി: എറണാകുളം മട്ടാഞ്ചേരിയില്‍ ബാറില്‍ വയോധികനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. മട്ടാഞ്ചേരി സ്വദേശി ഷിബു ആണ് പോലീസ് പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എംപി കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ഗുണ്ടകളില്‍ ഒരാളാണ് ഷിബു.

തിങ്കളാഴ്ചയാണ് മട്ടാഞ്ചേരിയിലെ ബാറില്‍ സംഘര്‍ഷം നടന്നത്. പ്രതി ചുറ്റിക കൊണ്ട് വയോധികനെ മര്‍ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പ്രതിയെ പോലീസ് റിമാന്‍ഡ് ചെയ്തു. അതേസമയം, കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ ക്രിമിനല്‍ ലിസ്റ്റില്‍ പെട്ടവരും ഗുണ്ടകളും അടക്കമുള്ളവരെ വിളിച്ചു ചേര്‍ത്ത യോഗം നടന്നത്.

നിരവധി കേസുകളില്‍ പ്രതിയായ മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, കൊടുംക്രിമിനല്‍ പുലി നസീര്‍, ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലെ മുഖ്യപ്രതി ബിലാല്‍ തുടങ്ങി നിരവധി കുപ്രസിദ്ധ ഗുണ്ടകളാണ് യോഗത്തിനെത്തിയത്. ലഹരിവിരുദ്ധ യോഗത്തിന്‍റെ പേരില്‍ നടന്ന ചര്‍ച്ചയ്‌ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ കടുത്ത അമര്‍ഷം പുകയുന്നുണ്ട്.

എറണാകുളം ഡിസിസി പൂര്‍ണമായി കെ. സുധാകരന്‍റെ നടപടിയെ തള്ളിക്കളഞ്ഞിരുന്നു. ഡിസിസിയുടെ അറിവോടെ അല്ല ഇത്തരം ഒരു പ്രവൃത്തി കെ. സുധാകരന്‍ നടത്തിയത് എന്നാണ് ഡിസിസി നേതാക്കള്‍ അടക്കം കഴിഞ്ഞ ദിവസം പറഞ്ഞത്.

Kerala

ചെണ്ടമേളത്തെ ചൊല്ലി തർക്കം; കാപ്പാ കേസ് പ്രതി കൊലപാതകശ്രമത്തിന് പിടിയിൽ

തിരുവനന്തപുരം: കോവളത്ത് മൂന്ന് പേരെ വെട്ടി പരിക്കേൽപ്പിച്ച കാപ്പാ കേസ് പ്രതി പിടിയിൽ. വെള്ളാർ കൈതവിള വീട്ടിൽ ജിത്തുലാൽ (26) ആണ് പിടിയിലായത്. മുട്ടക്കാട് സ്വദേശി രാജേഷിന്‍റെ വീട്ടിൽ കയറിയാണ് ജിത്തു ആക്രമണം നടത്തിയത്. ആക്രമണത്തിൽ രാജേഷ്, പിതാവ് പൊടിയൻ, സുഹൃത്ത് വൈഷ്ണവ് എന്നിവർക്ക് വെട്ടേറ്റു.

ചെണ്ടമേളത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പുതിയ സംഘത്തെ ഏർപ്പെടുത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കുടുംബാംഗങ്ങൾക്കും മർദനമേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 8.30ഓടെയാണ് ആക്രമണം നടന്നത്. കോവളം, തിരുവല്ലം സ്റ്റേഷനുകളിലെ 12-ഓളം കേസുകളിൽ പ്രതിയും തിരുവല്ലം സ്റ്റേഷനിലെ കാപ്പാ കേസ് പ്രതിയുമാണ് ജിത്തുലാൽ. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു. ഒളിവിലുള്ള മൂന്നുപേർക്കായി തിരച്ചിൽ ഊർജിതമാക്കി.

Kerala

പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന് ആ​ക്ര​മ​ണം: പ്ര​തി പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ക​ട​മാ​യി വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ലു​ള്ള വി​രോ​ധം കാ​ര​ണം സു​ഹൃ​ത്തി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ.

മു​തു​കു​ളം ചെ​മ്പ​ക​പ്പ​ള്ളി​യി​ൽ വീ​ട്ടി​ൽ ബി​നു കോ​ശി​യെ​യാ​ണ് (50) ഹ​രി​പ്പാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ​ള്ളി​പ്പാ​ട് തെ​ക്കേ​ക്ക​ര കി​ഴ​ക്ക് കു​ന്ന​ത്ത് സ​ങ്കേ​ത​ത്തി​ൽ സ​ജി​ക്ക് (46) നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ബി​നു കോ​ശി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ സ​ജി​യി​ൽ നി​ന്ന് ഒ​രു ല​ക്ഷം രൂ​പ ക​ട​മാ​യി വാ​ങ്ങി​യി​രു​ന്നു. ഈ ​തു​ക തി​രി​കെ ചോ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ത​ർ​ക്ക​ത്തി​നി​ടെ ബി​നു കോ​ശി ക​ത്തി​യു​പ​യോ​ഗി​ച്ച് സ​ജി​യു​ടെ ക​ഴു​ത്തി​ൽ വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴു​ത്തി​ന് ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ സ​ജി ചി​കി​ത്സ​യി​ലാ​ണ്. വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

വീ​ണാ ജോ​ര്‍​ജി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സ്; ആയുധ വാദം പൊളിഞ്ഞു

ക​ണ്ണൂ​ർ: മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നി​ർ​ണാ​യ മൊ​ഴി. പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ കെ​എ​സ്‍​യു പ്ര​വ​ര്‍​ത്ത​ക​രു​ടെ കൈ​വ​ശം ആ​യു​ധം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്നു പോ​ലീ​സു​കാ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി.

കെ​എ​സ്‍​യു പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥ​ല​ത്തെ​ത്തി​യ​ത് ക​രി​ങ്കൊ​ടി​യു​മാ​യി​ട്ടാ​ണെ​ന്നും മൊ​ഴി​യി​ൽ പ​റ​യു​ന്നു. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച് മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ മ​ന്ത്രി​യു​ടെ ക​ഴു​ത്തി​ന് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മ​ന്ത്രി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് അ​ഞ്ച് കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​നി​ടെ മ​ന്ത്രി​യു​ടെ ക​ഴു​ത്തി​നും കൈ​യ്ക്കും പ​രി​ക്കേ​റ്റ​താ​യി പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം കേ​സി​ൽ റി​മാ​ന്‍​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​ർക്ക് ജാ​മ്യം ല​ഭി​ച്ചു. ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കെ​എ​സ്‍​യു ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. അ​തു​ൽ ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Kerala

കായംകുളത്ത് യുവാക്കൾക്ക് നേരെ വധശ്രമം; മൂന്ന് പ്രതികൾ അറസ്റ്റിൽ

കായംകുളം: മാരകായുധങ്ങളുമായി യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.

കായംകുളം കൃഷ്ണപുരം ദേശത്തിനകം ഓണമ്പള്ളിൽ വീട്ടിൽ ആദിൽ അഫ്സർ (20), കൃഷ്ണപുരം പുള്ളിക്കണക്ക് കളപ്പുരയ്ക്കൽ തെക്കതിൽ ലക്ഷം വീട്ടിൽ സക്കീർ എന്ന് വിളിക്കുന്ന മുഹമ്മദ് സഹീർ(21), പത്തിയൂർ എരുവ പടിഞ്ഞാറ് കുറ്റിത്തറ കിഴക്കതിൽ അജ്മൽ (20) എന്നിവരെയാണ് കായംകുളം പോലീസ് പിടികൂടിയത്.

കല്ലേലിഭാഗം സ്വദേശിയായ യുവാവിനേയും സുഹൃത്തുക്കളേയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും തലയ്ക്ക് മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

ഈമാസം ആറിന് പുലർച്ചെ കായംകുളം ഒഎൻകെ ജംഗ്ഷനിലെ ചായക്കടയ്ക്കു മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥലത്തു വച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രതികൾ കൂട്ടമായി യുവാക്കൾ താമസിക്കുന്ന ലോഡ്ജിലെത്തി അവരെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ കോതമംഗലത്തു നിന്നാണ് കായംകുളം പോലീസ് പിടികൂടിയത്.

കേസിലെ രണ്ടാം പ്രതിയായ ആദിൽ അഫ്സർ വള്ളികുന്നം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളിൽ പ്രതിയാണന്ന് പോലീസ് പറഞ്ഞു. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്‍റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ ഹരി, സിപിഒമാരായ അഖിൽ മുരളി, സബീഷ്, സോനു ജിത്ത്, അനു, അനന്തകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Kerala

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​ക്കാ​രി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം; പ്ര​തി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​ക്കാ​രി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം. സം​ഭ​വ​ത്തി​ൽ പ്ര​തി മു​ഹ​മ്മ​ദ് ഖാ​നെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​യാ​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു.

പ​രാ​തി​ക്കാ​രി​യാ​യ പെ​രു​ങ്കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യും മു​ഹ​മ്മ​ദ് ഖാ​നും ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം. ഇ​വ​ര്‍​ക്ക് ഒ​രു കു​ട്ടി​യു​മു​ണ്ട്. കു​റ​ച്ച് കാ​ല​ങ്ങ​ളാ​യി പ്ര​തി യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും നോ​ക്കാ​താ​യെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ച്ച്ഒ ര​ണ്ടു​പേ​രെ​യും വി​ളി​ച്ചി​രു​ത്തി സം​സാ​രി​ക്കു​ന്ന​തി​നി​ടെ പ്ര​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ബാ​ഗി​ല്‍ നി​ന്ന് ക​ത്തി​യെ​ടു​ത്ത് യു​വ​തി​യു​ടെ ക​ഴു​ത്തി​ന് കു​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സു​കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ പ്ര​തി​യെ കീ​ഴ്‍​പ്പെ​ടു​ത്തി. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

മാ​രാ​രി​ക്കു​ള​ത്ത് വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: മാ​രാ​രി​ക്കു​ള​ത്ത് വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ക​ള​ത്തി​വീ​ട് ജി​ഷ്ണു​വി​നെ​യാ​ണ് (27) മാ​രാ​രി​ക്കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന വി​വ​രം മ​റ്റു​ള്ള​വ​രോ​ട് പ​റ​ഞ്ഞു എ​ന്ന വി​രോ​ധ​ത്തി​ൽ 68 വ​യ​സ്സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ജി​ഷ്ണു അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 29-ന് ​രാ​ത്രി 10 മ​ണി​യോ​ടെ മാ​രാ​രി​ക്കു​ളം കാ​രി​ക്കു​ഴി മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്കു​വ​ശ​ത്തു​ള്ള ഗം​ഗാ വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

പ്ര​തി ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന കാ​ര്യം നാ​ട്ടു​കാ​രോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പ്ര​കോ​പ​ന​മാ​യ​ത്. വ​യോ​ധി​ക​നെ മാ​ര​ക​മാ​യി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പോ​ലീ​സ് പി​ന്തു​ട​രു​ക​യും 30-ാം തീ​യ​തി അ​മ്പ​ല​പ്പു​ഴ​യി​ൽ വെ​ച്ച് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​ത് വാ​രി​യെ​ല്ലി​ന് താ​ഴെ ആ​ഴ​ത്തി​ലു​ള്ള ര​ണ്ട് മു​റി​വു​ക​ളും വ​ല​ത് തോ​ളി​ന് മു​ക​ളി​ൽ ഒ​രു മു​റി​വും കൈ​വി​ര​ലു​ക​ൾ​ക്ക് പ​രി​ക്കു​മു​ണ്ട്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ് ഇ​ദ്ദേ​ഹം.

പി​ടി​യി​ലാ​യ ജി​ഷ്ണു മു​ൻ​പും ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളാ​ണ്. 15 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന് കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ൽ വാ​റ​ണ്ട് നി​ല​വി​ലു​ണ്ട്.

 

Kerala

ആ​ലു​വ​യി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ആ​ലു​വ​യി​ലെ മു​പ്പ​ത്ത​ട​ത്ത് മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. മു​പ്പ​ത്ത​ടം ക​രോ​ത്തു​കു​ന്ന് അ​ഭി​ജി​ത് കി​ഷോ​ർ (29), മു​പ്പ​ത്ത​ടം വ​ട​ശേ​രി ത​ണ്ട​രി​ക്ക​ൽ ഉ​ന്ന​തി​യി​ൽ അ​മ​ൽ ജോ​ണി (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബി​നാ​നി​പു​രം പോ​ലീ​സ് ആ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 12.10 ഓ​ടെ​യാ​ണ് സം​ഭ​വം. പ്ര​തി​ക​ൾ മു​ൻ​വൈ​രാ​ഗ്യം മൂ​ലം യു​വാ​വി​നെ മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ വി​ളി​ച്ചു വ​രു​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

യു​വാ​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് അ​ഭി​ജി​ത്. ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

എ​റ​ണാ​കു​ള​ത്ത് ക​വ​ർ​ച്ച ചോ​ദ്യം ചെ​യ്ത​യാ​ളെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മം; പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര​യി​ൽ പോ​ക്ക​റ്റി​ൽ നി​ന്ന് പ​ണം ക​വ​ർ​ന്ന​ത് ചോ​ദ്യം ചെ​യ്ത​യാ​ളെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മം. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് കൊ​ല​പാ​ത​ക​ശ്ര​മം ഉ​ണ്ടാ​യ​ത്.

റോ​ഡ​രി​കി​ൽ കി​ട​ന്നു​റ​ങ്ങി​യ പി​റ​വം സ്വ​ദേ​ശി ജോ​സ​ഫി​നെ​യാ​ണ് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. പെ​ട്രോ​ൾ ശ​രീ​ര​ത്തി​ലേ​ക്ക് ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യാ​യി​രു​ന്നു കൊ​ല​പാ​ത​ക​ശ്ര​മം.

സം​ഭ​വ​ത്തി​ൽ കൊ​ച്ചി സ്വ​ദേ​ശി ആ​ന്‍റ​പ്പ​നെ പോ​ലീ​സ് പി​ടി​കൂ​ടി. പൊ​ള്ള​ലേ​റ്റ ജോ​സ​ഫ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വം; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: മം​ഗ​ല​പു​ര​ത്ത് വീ​ടി​ന്‍റെ മു​ന്നി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച​തി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. മം​ഗ​ല​പു​രം സ്വ​ദേ​ശി​യും നി​ര​വ​ധി കേ​സി​ലെ പ്ര​തി​യു​മാ​യ അ​ൻ​സ​റി​നെ (26) ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മം​ഗ​ല​പു​രം സ്വ​ദേ​ശി ബി​ജു​വി​നെ​യാ​ണ് ദീ​പാ​വ​ലി ദി​വ​സം അ​ൻ​സ​ർ അ​ട​ങ്ങു​ന്ന അ​ഞ്ചം​ഗ സം​ഘം വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​യ​ത്. ത​ല​യി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​ജു മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

ദീ​പാ​വ​ലി ദി​വ​സം ബി​ജു വീ​ടി​ന്‍റെ മു​ന്നി​ൽ പ​ട​ക്കം പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ ചൊ​ല്ലി അ​യ​ൽ​വാ​സി​യാ​യ അ​ൻ​സ​റും സം​ഘ​വും ബി​ജു​വു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാ​വു​ക​യും, വെ​ട്ടു​ക​ത്തി കൊ​ണ്ട് ബി​ജു​വി​ന്‍റെ ത​ല​യ്ക്ക് വെ​ട്ടു​ക​യാ​യി​രു​ന്നു.

ഒ​ളി​വി​ൽ പോ​യ അ​ൻ​സ​റി​നെ കൊ​ല്ലം കൊ​ട്ടി​യ​ത്ത് നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ൻ​സ​റി​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ കം​റാ​ൻ, സ​മീ​ർ, ജി​ഷ്ണു എ​ന്നി​വ​രെ നേ​ര​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​വ​രും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്. ക​ഴ​ക്കൂ​ട്ടം, ക​ഠി​നം​കു​ളം, മം​ഗ​ലാ​പു​രം, പോ​ത്ത​ൻ​കോ​ട്, നെ​ടു​മ​ങ്ങാ​ട്, വെ​ഞ്ഞാ​റ​മൂ​ട് തു​ട​ങ്ങി സ്റ്റേ​ഷ​നു​ക​ളി​ൽ 22 കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ അ​ൻ​സ​ർ. വെ​ട്ടാ​ൻ ഉ​പ​യോ​ഗി​ച്ച വെ​ട്ടു​ക​ത്തി​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

കോ​ഴി​ക്കോ​ട്ട് യു​വാ​വി​നെ പ​ട്ടി​ക കൊ​ണ്ട് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; മാ​റാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: അ​ര​ക്കി​ണ​ര്‍ സ്വ​ദേ​ശി​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. മാ​റാ​ട് ബീ​ച്ച് സ്വ​ദേ​ശി പ്ര​ജോ​ഷ്(39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ര​ക്കി​ണ​ര്‍ സ്വ​ദേ​ശി ചാ​ക്കേ​രി​ക്കാ​ട് പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് റം​ഷാ​ദി​നെ​യാ​ണ് പ്ര​ജോ​ഷ് മ​ര്‍​ദി​ച്ച​ത്.

ബേ​പ്പു​ർ പോ​ലീ​സാ​ണ് പ്ര​ജോ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 16നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. റം​ഷാ​ദും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി പ​ട്ടി​ക ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

റം​ഷാ​ദു​മാ​യു​ള്ള മു​ന്‍​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മാ​റാ​ട് ഭാ​ഗ​ത്ത് നി​ന്നാ​ണ് പ്ര​ജോ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

വ​യോ​ധി​ക​നെ പു​ഴ​യി​ല്‍ മു​ക്കി കൊ​ല്ലാ​ന്‍ ശ്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: മീ​ന്‍​പി​ടി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തെ തു​ട​ർ​ന്ന് വ​യോ​ധി​ക​നെ പു​ഴ​യി​ല്‍ മു​ക്കി കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ല്‍. മ​ല​പ്പു​റം കൂ​റ്റ​മ്പാ​റ സ്വ​ദേ​ശി അ​ബ്ദു​സ​ല്‍​മാ​ന്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ആ​റ​ര​യോ​ടെ മ​ല​പ്പു​റം ചെ​റാ​യി കെ​ട്ടു​ങ്ങ​ലി​ലാ​യി​രു​ന്നു സം​ഭ​വം. പു​ഴ​ക്ക​ര​യി​ലി​രു​ന്നു മീ​ന്‍ പി​ടി​ക്കു​ക​യാ​യി​രു​ന്നു ചെ​റാ​യി സ്വ​ദേ​ശി കു​ഞ്ഞാ​ലി (70 ) യെ​യാ​ണ് പ്ര​തി പു​ഴ​യി​ല്‍ മു​ക്കി കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​ത്.

മീ​ന്‍​പി​ടി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് വി​വ​രം. അ​ബ്ദു​സ​ല്‍​മാ​ന്‍റെ പി​ടി​യി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ട കു​ഞ്ഞാ​ലി പി​ന്നീ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​സി​ലെ പ്ര​തി അ​ബ്ദു​സ​ല്‍​മാ​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

District News

ആലുവയിൽ മൂന്ന് വയസുകാരിയെ പാലത്തിൽ നിന്നും എറി ഞ്ഞുകൊന്ന കേസ്; പോലീസ് കുറ്റപത്രം സമർപ്പിച്ചു

കൊ​ച്ചി: ആ​ലു​വ​യി​ൽ മൂ​ന്ന് വ​യ​സു​കാ​രി​യെ മൂ​ഴി​ക്കു​ളം പാ​ല​ത്തി​നു മു​ക​ളി​ൽ നി​ന്ന് പു​ഴ​യി​ലേ​ക്ക് എ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

കു​ട്ടി​യു​ടെ അ​മ്മ മാ​ത്ര​മാ​ണ് കേ​സി​ലെ പ്ര​തി. കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ചെ​റി​യ​ച്ഛ​നെ​തി​രെ​യും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

കേ​സ് അ​ന്വേ​ഷി​ച്ച ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് ആ​ലു​വ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ൽ 101 സാ​ക്ഷി​ക​ളാ​ണ് ഉ​ള്ള​ത്. പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് മൂ​വാ​റ്റു​പു​ഴ പോ​ക്സോ കോ​ട​തി​യി​ലാ​ണ്.

2024 മെ​യ്‌ 19 നാ​ണ് മൂ​ഴി​ക്കു​ളം പാ​ല​ത്തി​നു മു​ക​ളി​ൽ നി​ന്ന് കു​ട്ടി​യെ അ​മ്മ പു​ഴ​യി​ലേ​ക്ക് എ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​യോ​ട് അ​ച്ഛ​ന്‍റെ കു​ടും​ബം കാ​ണി​ച്ച അ​മി​ത വാ​ത്സ​ല്യ​വും പ്ര​തി നേ​രി​ട്ട ഒ​റ്റ​പ്പെ​ട​ലു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു​ള്ള കാ​ര​ണ​മാ​യി കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്.

ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ലാ​ണ് കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന കാ​ര്യം പു​റ​ത്ത​റി​യു​ന്ന​ത്. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​താ​വി​ന്‍റെ സ​ഹോ​ദ​ര​ൻ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യി തെ​ളി​ഞ്ഞ​ത്.

Latest News

Corehub Up